ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 263 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്–7.64. ആരോഗ്യപ്രവർത്തകൻ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണു രോഗബാധ. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78,172 ആയി. നിലവിൽ 5921 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 4493 പേർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്.  ഇന്നലെ 237 പേർ കൂടി രോഗമുക്തി നേടി. 

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

പടിഞ്ഞാറത്തറ 54,  പൊഴുതന 29, തിരുനെല്ലി 18, മാനന്തവാടി 16, ബത്തേരി 16, നെന്മേനി 13,  മുട്ടിൽ 12,  തൊണ്ടർനാട് 10,  കണിയാമ്പറ്റ 9, എടവക 8, പൂതാടി 8, തവിഞ്ഞാൽ 8,  കൽപറ്റ 7, മേപ്പാടി 7, മൂപ്പൈനാട് 7, കോട്ടത്തറ 6, വെങ്ങപ്പള്ളി 6, വൈത്തിരി 6,  മീനങ്ങാടി 5, മുള്ളൻകൊല്ലി 4, തരിയോട് 4, പുൽപള്ളി 3, വെള്ളമുണ്ട 3, നൂൽപുഴ 2,  അമ്പലവയൽ 1, മലപ്പുറം 1. 

രോഗമുക്തി–237

വീടുകളിൽ ചികിത്സയിലായിരുന്ന 205 പേർ, ആശുപത്രിയിൽ ചികിത്സയിലായിരുന്ന 32 പേർ. 

ജില്ലയിലെ സ്ഥിതി 

ജില്ലയിൽ ആകെ നിരീക്ഷണത്തിൽ 15,585 പേർ 

ഇന്നലെ നിരീക്ഷണത്തിലായത് 1347 പേർ 

ഇന്നലെ 272 പേർ കൂടി നിരീക്ഷണ കാലാവധി പൂർത്തിയാക്കി 

ഇതുവരെ പരിശോധനയ്ക്കായി അയച്ചത് 6,06,648 സാംപിളുകൾ, 5,93,321 എണ്ണത്തിന്റെ ഫലം ലഭിച്ചു, ഇതിൽ 5,15,149 എണ്ണം നെഗറ്റീവ് 

ഇന്നലെ പരിശോധനയ്ക്കായി അയച്ചത് 876 സാംപിളുകൾ

മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

കൽപറ്റ ∙ തിരുനെല്ലി  പഞ്ചായത്ത് വാർഡ് 6 കുതിരക്കോടിലെ കൊട്ടിയൂർ കോളനി, തുണ്ടുക്കാപ്പ് കോളനി, കരമാട് കോളനി, മാന്താനം കോളനി എന്നീ പ്രദേശങ്ങളും, അമ്പലവയൽ പഞ്ചായത്ത് വാർഡ് 14 -ലെ മുന്നൂർ കവല മുതൽ ചെന്നായ്ക്കൊല്ലി വരെയുള്ള പാങ്ങലേരി, ചെറുവയൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി  കലക്ടർ  പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com