ADVERTISEMENT
മാനന്തവാടി ∙   വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ  മണ്ണുണ്ടി വനത്തിൽ കടുവയുടെ ആക്രമണത്തിൽ കുട്ടിയാന ചരിഞ്ഞു.  അഴുകിത്തുടങ്ങിയ മൃതദേഹം ഇന്നലെ രാവിലെയാണ് വനപാലകർ  കണ്ടത്. സുമാർ 7  വയസ്സുള്ള കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്.തോൽപ്പെട്ടി  അസി. വൈൽഡ് ലൈഫ് വാർഡൻ പി.സുനിലിന്റെ നേതൃത്വത്തിൽ വനപാലകരെത്തി  നടപടികൾ സ്വീകരിച്ചു. വനം വകുപ്പ് വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ  നേതൃത്വത്തിൽ  നടത്തിയ  പോസ്റ്റ്മോർട്ടത്തിൽ  കടുവയുടെ ആക്രമണത്തിലാണ് ആന ചരിഞ്ഞതെന്നു സ്ഥിരീകരിച്ചു.   6  ദിവസം പഴക്കമുള്ള ജഡം ഇതര ജീവികൾക്ക് ഭക്ഷണമാക്കാനായി   വനത്തിൽ ഉപേക്ഷിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com