ADVERTISEMENT

കൽപറ്റ ∙ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. ജൂനിയർ ഹയർ സെക്കൻഡറി അധ്യാപക പ്രശ്‌നം പരിഹരിക്കുക, പ്രിൻസിപ്പൽ നിയമനത്തിന് ജൂനിയർ അധ്യാപകരെ പരിഗണിക്കുക, ഹെഡ് മാസ്റ്റർ –പ്രിൻസിപ്പൽ ക്വോട്ട അവസാനിപ്പിക്കുക, ഹയർ സെക്കൻഡറി സ്‌പെഷൽ റൂൾസ് ഭേദഗതി ചെയ്യുക, പങ്കാളിത്ത പെൻഷൻകാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറയ്ക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ.എം.ജോർജ് ഉദ്ഘാടനം ചെയ്തു.‌ ജില്ലാ പ്രസിഡന്റ് കെ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.വി. ഏബ്രഹാം, കെ. സന്തോഷ് കുമാർ, പി. സഫ്​വാൻ, രാജൻ ബാബു,  മോബിഷ്.പി. തോമസ്, പി.കെ. വാസു, ഡോ. മഹേഷ് ബാബു, റോണി ജേക്കബ്, നവീൻ പോൾ, ടി.എം. സന്തോഷ്  എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com