ADVERTISEMENT

പന്തല്ലൂർ ∙ ചേരമ്പാടി നഗരത്തിൽ രാത്രിയിൽ കാട്ടാന ഇറങ്ങി. ചോലാടി ഭാഗത്ത് നിന്നാണ് കാട്ടാന നഗരത്തിലെത്തിയത്. നഗരത്തിലൂടെ നടക്കുന്നതിനിടയിൽ കുരച്ചു ചാടിയ നായയുടെ നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്തതോടെയാണു നാട്ടുകാർ വിവരമറിയുന്നത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ കാട്ടാന മടങ്ങി. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്.

ചേരമ്പാടി മുതൽ കോരഞ്ചാൽ വിളക്കനാടി പാലം വരെ കാട്ടാന ശല്യം രൂക്ഷമാണ്. വൈകുന്നേരം 6 മണി കഴിഞ്ഞാൽ ഈ ഭാഗത്ത് കാട്ടാന ഇറങ്ങും. ചോലാടിയിൽ നിന്നു മണ്ണാത്തിവയൽ വരെയും രാത്രിയിൽ കാട്ടാനയിറങ്ങും. രാവിലെയാണ് കാട്ടാന ഇതു വഴി കാട്ടിൽ കയറുന്നത്.

വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണിവരെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. മുൻപ് കാട്ടാന ഇറങ്ങാത്ത പ്രദേശമായിരുന്ന ഇവിടം. നാട്ടിലിറങ്ങുന്ന കാട്ടാനയെ സ്ഥിരമായി വനത്തിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ഒട്ടേറെത്തവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല.

English Summary: Went down the wild elephant at night in the town of Cherambadi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com