ADVERTISEMENT

കൽപറ്റ ∙ ജില്ലയിലെ ഇന്നലെ 311 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 13.74%. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 310 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,908 ആയി. ഇന്നലെ 357 പേർ രോഗമുക്തി നേടി. ഇതോടെ 1,20,535 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2,562 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2,412 പേർ വീടുകളിലാണു കഴിയുന്നത്.

രോഗബാധിതർ 

മാനന്തവാടി 27, കൽപറ്റ 26, പടിഞ്ഞാറത്തറ 26, ബത്തേരി 25, പനമരം 23, മീനങ്ങാടി 22, മുട്ടിൽ 17, കോട്ടത്തറ 16, മേപ്പാടി  16, മുള്ളൻകൊല്ലി 15, പുൽപള്ളി 14, വെള്ളമുണ്ട 14, എടവക 10, വൈത്തിരി 10, പൂതാടി 9,  അമ്പലവയൽ 7, മൂപ്പൈനാട് 6, കണിയാമ്പറ്റ 5, നെന്മേനി 4, തവിഞ്ഞാൽ 4, തൊണ്ടർനാട്‌ 4, പൊഴുതന 3, തരിയോട് 3, നൂൽപുഴ 2, തിരുനെല്ലി 2, വെങ്ങപള്ളി 1. 

രോഗമുക്തർ

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 18 പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 339 പേരും രോഗമുക്തി നേടി. 

ജില്ലയിലെ സ്ഥിതി

∙  ആകെ നിരീക്ഷണത്തിലുള്ളത് –  7,532 പേർ 

∙  ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് – 703  പേർ. 

∙  ഇന്നലെ നിരീക്ഷണകാലയളവു പൂർത്തിയാക്കിയത്– 827  പേർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com