വൈത്തിരി സബ്ജയിലിലെ സിഎഫ്എൽടിസിയിൽ പ്രതിസന്ധി

SHARE

വൈത്തിരി ∙  കോവിഡ് ബാധിതരാകുന്ന തടവുകാർക്കായി വൈത്തിരി സബ്ജയിലിൽ ആരംഭിച്ച സിഎഫ്എൽടിസിയിൽ രോഗികളുടെ എണ്ണം കൂടിയതോടെ പ്രതിസന്ധി. നിലവിൽ 23 തടവുകാരാണു ഇവിടെ രോഗബാധിതരായി ചികിത്സയിലുള്ളത്. ഭക്ഷണം തയാറാക്കാൻ ചുമതലയുള്ള 4 തടവുകാരിൽ 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഭൂരിഭാഗം തടവുകാർക്കും ഇവരുമായി സമ്പ‍ർക്കമുണ്ട്. ജയിലിലെ ഭക്ഷണ വിതരണവും പ്രതിസന്ധിയിലായി.

നിലവിൽ പുറമേനിന്നു ഭക്ഷണമെത്തിക്കേണ്ട സ്ഥിതിയാണ്. ആകെ 26 സെന്റ്ലാണു ജയിൽ പ്രവർത്തിക്കുന്നത്. ഒൗദ്യോഗിക കണക്കനുസരിച്ച് 16 പേരെ മാത്രം തടവിൽ പാർപ്പിക്കാനുള്ള സൗകര്യമുള്ള ഇവിടെ നിലവിൽ 44 തടവുകാരുണ്ട്. ആകെ 8 സെല്ലുകളാണ് ഇവിടെയുള്ളത്. ഒരു സെല്ലിൽ 2 പേരെ മാത്രമേ പാർപ്പിക്കാൻ പാടുള്ളു. എന്നാൽ, സ്ഥലസൗകര്യമില്ലാത്തതിനാൽ ഒരു സെല്ലിൽ 8 തടവുകാരെ പാർപ്പിച്ചിട്ടുണ്ട്.

തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുമില്ല. സൂപ്രണ്ട് അടക്കം 12 ജീവനക്കാരാണു നിലവിൽ ഇവിടെയുള്ളത്. ഇവരിൽ ദിവസം 3 പേർ മാത്രമേ ഡ്യൂട്ടിയിലുണ്ടാകൂ. നേരത്തെ മാനന്തവാടി സബ് ജയിലിലെ ഫീമെയിൽ ബ്ലോക്കിൽ തടവുകാർക്കായി പ്രവർത്തിച്ചിരുന്ന സിഎഫ്എൽടിസിയിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA