ADVERTISEMENT

ബത്തേരി∙ രാത്രി 8.45ന് ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽനിന്നു പുറപ്പെടുന്ന മൂന്നാർ ബസിൽ ഒറ്റ ദിവസം കൊണ്ട് മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിച്ച് തിരികെയെത്താം. മൂന്നാറിൽ പ്രത്യേക ‘സൈറ്റ് സീയിങ്’ സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചതോടെയാണിത്. ദിവസവും രാത്രി 8.45നാണ് ബത്തേരിയിൽ നിന്നു പുഷ്ബാക്ക് സീറ്റുകളോടെയുള്ള മൂന്നാർ സൂപ്പർ എക്സ്പ്രസ് ബസ് പുറപ്പെടുന്നത്. 506 രൂപയാണു ടിക്കറ്റ് നിരക്ക്. മൂന്നാറിൽ പിറ്റേന്ന് പുലർച്ചെ 6.30ന് എത്തും.

മൂന്നാർ ചുറ്റിക്കറങ്ങാനുളള പ്രത്യേക വിനോദസഞ്ചാര ബസുകൾ എന്നും രാവിലെ 9ന് മൂന്നാർ ഡിപ്പോയിൽ നിന്ന് പുറപ്പെടും. അതിനുള്ള റിസർവേഷൻ സൗകര്യങ്ങളും അവിടെയുണ്ട്. കെഎഫ്ഡിസി ഫ്ലവർ ഗാർഡൻ, ടീ പ്ലാന്റേഷൻ ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ബോട്ടിങ്, മാട്ടുപ്പെട്ടി ടീ ഫാക്ടറി, ഷൂട്ടിങ് പോയിന്റ്,  കുണ്ടള തടാകം, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളാണു മൂന്നാറിലെ സൈറ്റ് സീയിങ് ട്രിപ്പിലുള്ളത്. വൈകിട്ട് 4.30നു യാത്ര കഴിഞ്ഞ് മൂന്നാർ ഡിപ്പോയിൽ തിരികെയെത്തും.

250 രൂപയാണു സൈറ്റ് സീയിങ് ട്രിപ്പിന് ഈടാക്കുന്നത്. തലേന്നു മൂന്നാറിൽ എത്തുന്നവർക്ക് പഴയ എസി ബസുകളിൽ താമസസൗകര്യമൊരുക്കിയിട്ടുണ്ട്. 100 രൂപ നൽകിയാൽ മതി. ഇങ്ങനെ താമസിക്കുന്നവർക്ക് സൈറ്റ് സീയിങ് ട്രിപ്പിന് 50 രൂപ കുറവാണ്. 200 രൂപ നൽകിയാൽ മതി. തിരികെ വൈകിട്ട് 7.30നാണ് മൂന്നാറിൽ നിന്നു ബത്തേരിയിലേക്കുള്ള ബസ്. പുലർച്ചെ 5.20ന് ബത്തേരിയിലെത്തും. വയനാടിന് പുറമേ കോഴിക്കോട് നിന്നുള്ള സഞ്ചാരികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com