കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞു; വീടിന്റെ അടുക്കള ഭാഗം പൂർണമായും പുഴയെടുത്തു

വാറുമ്മൽക്കടവ് മങ്കലോടൻ മൈമൂനയുടെ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്ന നിലയിൽ.
SHARE

പനമരം∙ കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞു വീട് ഭാഗികമായി തകർന്നു. അഞ്ചുകുന്ന് വാറുമ്മൽക്കടവ് മങ്കലോടൻ മൈമൂനയുടെ വീടാണു തകർന്നത്. വീടിന്റെ അടുക്കള ഭാഗം പൂർണമായും പുഴയെടുത്തു. പ്രദേശത്തെ 7 വീടുകളും ഭീഷണി നേരിടുന്നു. പാത്തിക്കൽ മീനാക്ഷിയമ്മ, വാറുമ്മൽക്കടവ് ജാനു, ധന്യ, റെനീഷ്, ഷാഹിദ, ആയിഷ ജെസി വർഗീസ് എന്നിവരുടെ വീടുകളാണു പുഴത്തീരം ഇടിഞ്ഞു പ്രതിസന്ധിയിലായത്. വാറുമ്മൽക്കടവ് പുഴയോരം ഭീതിയുളവാക്കും വിധമാണ് ഇടിയുന്നത്.

പുഴയോരം ഇടിയുന്നത് വ്യാപകമായതോടെ പ്രദേശത്തെ കുടുംബങ്ങളെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ഭീഷണി നേരിടുന്ന കുടുംബങ്ങളെ സ്ഥിരമായി സുരക്ഷിത സ്ഥലത്തേക്ക് അടിയന്തരമായി മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA