പുഴയോരം ഇടിഞ്ഞു കൃഷിനാശം

കാവടം പാലത്തിന് സമീപം കുടിവെള്ള പദ്ധതിയോടു ചേർന്നു പുഴയോരം ഇടിഞ്ഞ നിലയിൽ.
SHARE

പനമരം∙ കഴിഞ്ഞ ദിവസത്തെ മഴയിൽ കാവടം പാലത്തിന് സമീപം കുടിവെള്ള പദ്ധതിയോടു ചേർന്ന് മീറ്ററോളം ദൂരത്തിൽ പുഴയോരം ഇടിഞ്ഞു കൃഷിനശിച്ചു. മണ്ണിടിച്ചിൽ കുടിവെളള പദ്ധതിക്ക് ഭീഷണിയാകുമോയെന്ന ആശങ്കയിലാണു നാട്ടുകാർ.  3 വർഷമായി മഴയ്ക്ക് ശേഷം പുഴയോരം ഇടിഞ്ഞ് പുഴ പുറമ്പോക്കും കൃഷിയിടങ്ങളും വ്യാപകമായി നശിക്കുന്നുണ്ട്. പലയിടങ്ങളിലും പുഴ ഗതിമാറി ഒഴുകിയിട്ടുണ്ട്. നരസി, കാവടം, പനമരം പുഴയോരങ്ങളിൽ മഴക്കാലത്തിന് ശേഷം വൻതോതിൽ മണ്ണ് ഇടിഞ്ഞതു കർഷകർ അടക്കമുള്ളവരെ ആശങ്കയിലാഴ്ത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN wayanad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA