ADVERTISEMENT

കൽപറ്റ ∙ കോവിഡ് പശ്ചാത്തലത്തിൽ ഒന്നരവർഷത്തോളം അടച്ചിട്ട  വിദ്യാലയങ്ങൾ  നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി കലക്ടർ എ. ഗീതയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടു വിദ്യാലയങ്ങളിലെത്തി പരിശോധന നടത്തി. കണിയാമ്പറ്റ എംആർഎസ്, കണിയാമ്പറ്റ ഗവ. ഹൈസ്‌കൂൾ, പനങ്കണ്ടി ഗവ. ഹൈസ്‌കൂൾ, മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി  സ്‌കൂൾ, വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്.

വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി നടപ്പാക്കേണ്ട സുരക്ഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനാണു കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഫിനാൻസ് ഓഫിസർ എ.കെ. ദിനേശൻ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. എഡിഎം എൻ.ഐ. ഷാജു, ഡപ്യൂട്ടി കലക്ടർ കെ. അജീഷ്, താലൂക്ക് തഹസിൽദാർമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായും വിദ്യാലയങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.

വിദ്യാലയങ്ങൾ തുറക്കുന്ന ദിവസം വരെ പരിശോധന തുടരും. അധ്യാപകർ, രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണു വിവിധ സ്‌കൂളുകളിലും ശുചീകരണം നടത്തുന്നത്. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധരൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ സലിം പാല, പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com