ADVERTISEMENT
കേണിച്ചിറ∙ കപ്പേളയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ പ്രതി പിടിയിൽ. മീനങ്ങാടി അമ്പലപ്പടി ഇളമ്പാശ്ശേരി മത്തായി (56) പിടിയിലായത്. ഇന്നലെ പുലർച്ചെ സെന്റ് സെബാസ്റ്റ്യൻ പളളിയുടെ കീഴിൽ ടൗണിനു നടുവിലുള്ള കപ്പേളയിൽ വടിയും മറ്റും ഉപയോഗിച്ചു മോഷണം നടത്താൻ ശ്രമിക്കുന്നതു ടൗണിലെ കാവൽക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. ഇദ്ദേഹം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി കയ്യോടെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി. കുറച്ചു കാലമായി കേണിച്ചിറയിലും പരിസരങ്ങളിലും മോഷ്ടാക്കളുടെ ശല്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com