ADVERTISEMENT

പുൽപള്ളി ∙ ജില്ലയില്‍ തിരക്കേറിയ ബവ്കോ കൗണ്ടറുകളായ പുല്‍പള്ളി, അമ്പലവയല്‍, പനമരം എന്നിവിടങ്ങളില്‍ മദ്യവ്യാപാരം ഒരു കൗണ്ടറില്‍ മാത്രമായതോടെ ജീവനക്കാരും ഉപഭോക്താക്കളും കഷ്ടപ്പെടുന്നു. സുരക്ഷാ ജീവനക്കാരെ പിരിച്ചുവിടുകയും  ജീവനക്കാരുടെ എണ്ണം 9 ല്‍ നിന്ന് 5 ആയി കുറയുകയും ചെയ്തതോടെ മൂന്നിടത്തും പ്രീമിയം കൗണ്ടര്‍ അടച്ചു. ജീവനക്കാരുടെ ഒഴിവ് നികത്താതെ രണ്ട് കൗണ്ടര്‍ ഒന്നിച്ചു തുറക്കാനാവാത്ത അവസ്ഥ. ശനി, ഞായര്‍ വൈകുന്നേരങ്ങളില്‍ എല്ലായിടത്തും വൻ തിരക്കാണ്. കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രതയും കരുതലും വേണമെന്ന് സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തുമ്പോഴാണ് മദ്യത്തിനായി ആളുകള്‍ തിക്കിതിരക്കിയെത്തുന്നത്. 

എംപ്ലോയ്മെന്റ്, കെഎസ്ആര്‍ടിസി എന്നിവി‍ടങ്ങളില്‍ നിന്നുള്ള നിയമനം ഉടന്‍ നടക്കുമെന്നാണ് അധികൃതരുടെ മറുപടി. എംപ്ലോയ്മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ഥി കൂടിക്കാഴ്ച കഴിഞ്ഞു. കെഎസ്ആര്‍ടിസിയില്‍ അധികമുള്ള ഓഫിസ് അസിസ്റ്റന്റുമാരെ ബവ്കോയിലേക്ക് മാറ്റി നിയമിക്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ വിലകുറഞ്ഞ മദ്യത്തിന്റെ പ്രധാന വിപണന കേന്ദ്രങ്ങളാണിവ. പുല്‍പള്ളിയില്‍ ശരാശരി 18 ലക്ഷം രൂപയുടെ മദ്യം ദിവസേന വില്‍ക്കുന്നു. അതില്‍ ഭൂരിഭാഗവും വിലകുറഞ്ഞ മദ്യമാണ്. കൂടുതൽ ജീവനക്കാരെ നിയോഗിച്ചു കൗണ്ടറുകൾ ആരംഭിച്ചും തിരക്ക് കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com