ADVERTISEMENT

പടിഞ്ഞാറത്തറ∙ ടൂറിസം കേന്ദ്രങ്ങൾ അടച്ചത് അറിയാതെ ഇന്നലെ ജില്ലയിലേക്ക് ഒട്ടേറെ സന്ദർശകർ എത്തി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും പ്രവർത്തിക്കില്ലെന്ന് അറിയാതെയാണ് മിക്കവരും എത്തിയത്. മറ്റു ജില്ലകളിൽ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചിരുന്നതിനാൽ ഇവിടെയും ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്നു കരുതിയാണു പലരും വന്നത്.

ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തതിനാൽ ഹോട്ടലുകളും റിസോർട്ടുകളും നേരത്തെ ബുക്ക് ചെയ്തത് റദ്ദ് ചെയ്തവരും ഉണ്ട്. വാരാന്ത്യ ദിവസങ്ങളിൽ പൂർണ തോതിൽ അടച്ചിടുന്നത് വൻ പ്രതിസന്ധിയാകുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. പൂർണ തോതിലുള്ള അടച്ചിടലുകൾ ഉണർന്നു വരുന്ന ഈ മേഖലയെ വൻ തോതിൽ പ്രതികൂലമായി ബാധിക്കുമെന്നും നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com