ADVERTISEMENT

മാനന്തവാടി ∙ സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴിയടച്ചതോടെ ഇടപാടുകാർ വലയുന്നു.  പുതിയ കെട്ടിട നിർമാണത്തിന്റെ പേരിലാണ് നിലവിൽ ഉപയോഗിച്ചിരുന്ന വഴി അടച്ചത്.  എന്നാൽ കോണിപ്പടിയുടെ ബലക്ഷയം കാരണമാണ് വഴി അടച്ചതെന്ന്  അധികൃതർ പറയുന്നു.  ഓഫിസിലേക്ക് കയറാൻ താൽക്കാലികമായി നിർമിച്ച കോണിപ്പടികൾക്ക് മുൻപിൽ ചുടുകട്ടകൾ അടുക്കി വച്ചാണ് വഴി അടച്ചത്.

സബ്  റജിസ്ട്രാർ ഓഫിസിലെത്തുന്ന ജനങ്ങളും  ആധാരമെഴുത്തുകാരും ചുറ്റി വളഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രി റോഡ് വഴിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇവിടെ മെഡിക്കൽ കോളജിന്റെ പുതിയ ബഹുനിലക്കെട്ടിടം പണി നടക്കുന്നതിനാൽ പലപ്പോഴും ഗതാഗത തടസ്സവും പതിവാണ്. ഒരു വർഷത്തോളം ഓഫിസിലേക്ക് പ്രവേശിക്കുവാൻ ഉപയോഗിച്ച കോണി ബലപ്പെടുത്തുന്നതിന്  പകരം വഴി അടച്ചതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com