ADVERTISEMENT

കരിങ്കുറ്റി ∙ പേ പിടിച്ച തെരുവുനായ ഒട്ടേറെ വളർത്തുനായ്ക്കളെ കടിച്ചത് നാട്ടുകാരെ ആശങ്കയിലാക്കി. കോട്ടത്തറ പഞ്ചായത്തിലെ മലന്തോട്ടം, നാടുകാണിക്കുന്ന് പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് എത്തിയ നായ പല വീടുകളിലുമെത്തി കെട്ടിയിട്ട വളർത്തുനായ്ക്കളെ വരെ കടിച്ചു. നാട്ടുകാരിൽ പലരെയും ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ പിടികൂടിയ നായയെ പരിശോധനയ്ക്കായി പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൽപറ്റ നഗരസഭാ പരിധിയിൽ 31 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com