ADVERTISEMENT

കൽപറ്റ ∙ ഒരു കാലത്ത് കറുത്ത പൊന്നിന്റെ നാടെന്ന പേരിൽ അറിയപ്പെട്ടിരുന്ന വയനാട്ടിൽ പതിറ്റാണ്ടുകൾക്കിപ്പുറം ഉൽപാദനത്തിലും കൃഷിയിലും ഔദ്യോഗിക കണക്കിൽ തന്നെ വലിയ കുറവ്. 1985–86 വരെ കാപ്പിക്കൊപ്പം കുരുമുളകും ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ പ്രധാന ജില്ലയായിരുന്നു വയനാട്. ഇന്ത്യയിൽ കുരുമുളക് ഉൽപാദിപ്പിക്കുന്നതിൽ മുന്നിലായിരുന്നു അക്കാലത്ത് ജില്ല.

കാലാവസ്ഥാ മാറ്റവും രോഗവും കാരണം തകർച്ച നേരിട്ട കുരുമുളക് കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ ഒരു സർക്കാർ പദ്ധതിക്കും 2 പതിറ്റാണ്ടായിട്ടും കഴിഞ്ഞില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായി ഉൽപാദനവും കൃഷിയും കുറയുന്നതാണ് കണക്ക്. ഇതിൽ ഇടയ്ക്ക് ചെറിയ വർധന ഉണ്ടായിട്ടുണ്ടെങ്കിൽ ശാശ്വതമായി കുരുമുളക് കൃഷിയെ രക്ഷിക്കാൻ കഴിയുമോ എന്ന് കർഷകർക്കു വിശ്വാസം നൽകാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വകുപ്പിനോ പദ്ധതിക്കോ കഴിഞ്ഞില്ല.

18 വർഷത്തിനിടയിൽ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവ് നേർ പകുതിയായും ഉൽപാദനം നാലിലൊന്നായും കുറഞ്ഞു. ഇറക്കുമതി കാരണം വിലയിലും ഇക്കാലയളവിൽ വലിയ കുറവുണ്ടായി. 2017ൽ വിളവെടുപ്പ് കാലത്ത് ക്വിന്റലിന് 69,000 രൂപയും 2018ൽ 41,000 രൂപയുമായിരുന്നു. പിന്നീട് 33,000 രൂപ താഴ്ന്നു. 2014 ഡിസംബറിൽ റെക്കോർഡ് വിലയായി ക്വിന്റലിന് 72,000 രൂപ എത്തിയിരുന്നു. ഈ വില കുറെക്കാലം നിലനിൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇറക്കുമതി ഭീഷണിയിലും ക്വിന്റലിന് 50,500 രൂപയുണ്ട്.

ഉൽപാദനത്തിലെ കണക്ക്

2004ൽ 20,955 ഹെക്ടറിൽ നിന്ന് 13,987 ടൺ കുരുമുളക് ലഭിച്ചെങ്കിൽ 2013ൽ 2751 ടൺ മാത്രമാണു ലഭിച്ചത്. കൃഷി ചെയ്യുന്നത് 9527 ഹെക്ടറിലായി ചുരുങ്ങി. 2018ൽ ഇത് 10,782 ഹെക്ടറിൽ നിന്ന് 3414 ടൺ ആയി. 2019ൽ 99,400 ഹെക്ടറായി കുറഞ്ഞു ഉൽപാദനം 3123 ടണ്ണും, 2020ൽ 10,307 ഹെക്ടറിൽ കൃഷി നടത്തിയപ്പോൾ ഉൽപാദനത്തിലും ചെറിയ വർധന ഉണ്ടായി 3694 ടൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com