മൊബൈലിൽ റിമോട്ട് കൺട്രോൾ ആപ്പ് വഴി 1,94,000 രൂപ തട്ടി തട്ടിപ്പ്; നഷ്ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പെ‍ാലീസ്

wayanad-fraud
SHARE

കൽപറ്റ ∙ റിമോട്ട് കൺട്രോൾ ആപ്പ് വഴി തട്ടിയെടുത്ത പണം തിരിച്ചെടുത്ത് സൈബർ പെ‍ാലീസ്. കേരള നഴ്സിങ് കൗൺസിലിൽ ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ച പുൽപള്ളി സ്വദേശിയായ യുവതി സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസം നേരിട്ടപ്പോ ഗൂഗിളിൽ നിന്നും ലഭിച്ച ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണു തട്ടിപ്പാണ് ഇരയായത്.

വെസ്റ്റ് ബംഗാളിൽ നിന്നുള്ള തട്ടിപ്പു സംഘം യുവതിയുടെ മൊബൈൽ ഫോണിൽ തന്ത്രപൂർവം ടീം വ്യൂവർ എന്ന റിമോട്ട് കൺട്രോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചാണ് 1,94,000 രൂപ തട്ടിയെടുത്തത്. പരാതിയിൽ അന്വേഷണം നടത്തിയ വയനാട് സൈബർ പൊലീസ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ തട്ടിപ്പ് സംഘം 120,000 ഫ്ലിപ്കാർട് പർച്ചേസ് നടത്തിയതായി കാണുകയും തുടർന്ന് പൊലീസ് ദ്രുത ഗതിയിൽ ഫ്ലിപ്കാർട് ലീഗൽ സെല്ലുമായി ബന്ധപ്പെട്ട് ഇടപാട് മരവിപ്പിച്ചു പണം തിരികെ വാങ്ങി നൽകുകയായിരുന്നു.

പ്രതികളെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണ്. ഓൺലൈൻ കസ്റ്റമർ കെയർ, ഹെൽപ് ലൈൻ നമ്പറുകൾ ഗൂഗിൾ വഴി സെർച്ച് ചെയ്യുമ്പോൾ പൊതു ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതും Anydesk, team viewer, quick support പോലെയുള്ള റിമോട്ട് കൺട്രോൾ ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്തതും തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഉടൻ സൈബർ പൊലീസുമായി ബന്ധപ്പെടണമെന്ന് സൈബർ പെ‍ാലീസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA