ADVERTISEMENT

പടിഞ്ഞാറത്തറ ∙ ബപ്പനം മല അംബേദ്കർ പ്രദേശത്ത് കാട്ടാന കൂട്ടം ഇറങ്ങി ഏക്കർകണക്കിനു കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇറങ്ങിയ ആനക്കൂട്ടം ഇന്നലെ പുലർച്ചെ വരെ കൃഷിയിടത്തിൽ തമ്പടിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഇവ പകൽ സമയവും എത്തുന്നത് വൻ ഭീഷണിയാവുകയാണ്. വനപാലകരും നാട്ടുകാരും ഏറെ നേരം നടത്തിയ പരിശ്രമങ്ങൾക്കു ശേഷമാണു ഇവ കാട് കയറിയത്. ഇവിടെ എല്ലാ വർഷവും ആനശല്യം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ വൻ നാശനഷ്ടമാണു പ്രദേശത്ത് ഉണ്ടായത്.

പാലനിൽക്കും കാലായിൽ സിബി ജോസഫ്, മേനംപടത്തിൽ സെബാസ്റ്റ്യൻ, ആറങ്ങാടൻ അബ്ദുല്ലക്കുട്ടി, എന്നിവരുടെ കാർഷിക വിളകൾ വൻ തോതിൽ നശിപ്പിച്ചിട്ടുണ്ട്. കാട്ടാന ശല്യത്തിനു പരിഹാരം കാണണമെന്നും കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദു റഹ്മാൻ, ഫോറസ്റ്റ് ഓഫിസർ അരവിന്ദാക്ഷൻ കണ്ടോത്ത്പാറ എന്നിവർ സ്ഥലം സന്ദർശിച്ചു പ്രദേശവാസികളുമായി ചർച്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com