ADVERTISEMENT

ഗൂഡല്ലൂർ ∙ വൈദ്യുത ലൈനിൽ തട്ടി കാട്ടാനയ്ക്കു ദാരുണാന്ത്യം. ദേവർഷോലയ്ക്കടുത്ത് വുഡ്ബ്രയർ തേയില തോട്ടത്തിലെ മുരുകൻ ക്ഷേത്രത്തിനു സമീപത്താണ് കാട്ടാന ചരിഞ്ഞത്. 35 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. വീടുകളിലേക്ക് വൈദ്യുതി നൽകുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ലൈനിന് സമീപത്തുള്ള മരത്തിലെ ചില്ലകൾ ഒടിച്ചെടുക്കുമ്പോൾ ‍ കമ്പിയും തുമ്പിക്കൈയിൽ ചുറ്റി.

നിലത്തു വീണ ആനയുടെ തുമ്പിക്കൈയിൽ വൈദ്യുതകമ്പി ചുറ്റിയ നിലയിലായിരുന്നു. മുതുമല കടുവ സങ്കേതത്തിലെ ഡോ. രാജേഷിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു. വനംവകുപ്പ് അന്വേഷണം തുടങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com