വനത്തിൽ മുള വളർത്താൻ വിത്ത് പന്തുമായി തമിഴ്നാട് വനംവകുപ്പ്; ആദ്യ ഘട്ടത്തിൽ 1000 വിത്ത് പന്തുകൾ വിതറി

  വനത്തില്‍ വിതറുന്നതിനായി തയാറാക്കിയ വിത്ത് പന്തുകള്‍
വനത്തില്‍ വിതറുന്നതിനായി തയാറാക്കിയ വിത്ത് പന്തുകള്‍
SHARE

ഗൂഡല്ലൂർ ∙ വനങ്ങളിൽ മുള വളർത്തുന്നതിനായി മുളയുടെ വിത്തുകൾ ജൈവ വളങ്ങൾ നിറച്ചു പന്ത് രൂപത്തിലാക്കി വനത്തിൽ വിതറി. പന്തല്ലൂർ, ദേവാല നാടുകാണി വനങ്ങളിലാണു വനംവകുപ്പ് ജീവനക്കാരും ഗൂഡല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളും ചേർന്നു വനത്തിൽ മുള വിത്തിട്ടത്. 10,000 വിത്ത് പന്തുകൾ വനത്തിൽ വിതറാനായി തയാറാക്കിയിട്ടുണ്ട്. 

ആദ്യ ഘട്ടത്തിൽ 1,000 വിത്ത് പന്തുകൾ വനത്തിൽ വിതറി. വനത്തിലെ മുളകൾ പൂത്ത് നശിച്ചതോടെ ആനകളുടെ ഇഷ്ട ഭക്ഷണമായ മുളയും നാമവശേഷമായി. വനത്തിൽ ഭക്ഷണം കുറഞ്ഞതോടെ വനത്തിനു പുറത്തേക്കു കാട്ടാനകളും കടന്നുതുടങ്ങി. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കാനായി വനത്തിൽ മുളകൾ വളർത്താനാണു വിത്ത് പന്തുകൾ വനത്തിൽ വിതറിയത്. 

സ്വർണ ഖനനത്തിൽ നശിച്ച ദേവാല ഗോൾഡ് മൈൻ വനത്തിൽ വന്യജീവികളുടെ ഭക്ഷ്യ ശൃംഖല വികസിപ്പിച്ചു വനത്തെ സംരക്ഷിക്കാനുള്ള നടപടികളാണു നടക്കുന്നത്. ഈ വർഷം 10,000 വിത്ത് പന്തുകൾ വനത്തിൽ വിതറുമെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA