ബത്തേരി ∙ കാട്ടിൽനിന്നിറങ്ങിയ 4 പന്നികൾ നാട്ടിൽ വിലസുന്നു; നടപടി വേണമെന്ന ആവശ്യം ശക്തം. തെരുവുനായ്ക്കളെ ഓടിച്ചും വഴിയാത്രക്കാരെ ഭയപ്പെടുത്തിയും ഇട റോഡുകളിലൂടെ ഇവ പരക്കം പായുകയാണ്.
കഴിഞ്ഞ ദിവസം ബത്തേരി ടൗണിലെ സ്ഥാപനത്തിന്റെ പാർക്കിങ് സ്ഥലത്ത് മഴയത്ത് ഇവയെ കണ്ടു. പിന്നീട് ഇവയെ താലൂക്ക് ആശുപത്രിക്ക് സമീപം ഫെയർലാന്റിലെ റോഡിലും കണ്ടു. ഏറെ നേരം ഇവ പലരുടെയും വഴിമുടക്കി. വലിയ അപകടങ്ങളുണ്ടാക്കും മുൻപ് ഇവയെ തുരത്തണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.