ADVERTISEMENT

മേപ്പാടി ∙ അടിച്ച ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി സമ്മാനതുക തട്ടിച്ചെടുത്തതായി പരാതി. മേപ്പാടിയിലെ ലോട്ടറി വിൽപന നടത്തുന്ന 2 പേരിൽ നിന്നാണ് ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റ് നൽകി 6000 രൂപ തട്ടിയെടുത്തുന്നത്. കളർ ഫോട്ടോസ്റ്റാറ്റ് ആയതിനാൽ ടിക്കറ്റ് വ്യാജനാണോയെന്നു മനസ്സിലാക്കാനായില്ലെന്നു തട്ടിപ്പിനിരയായവർ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ മേപ്പാടി പെ‍ാലീസ് അന്വേഷണം ആരംഭിച്ചു.2177 എന്ന അക്കം അവസാനം വരുന്ന ലോട്ടറിക്ക് 2000 രൂപ സമ്മാനമുണ്ടായിരുന്നു. ഇൗ ലോട്ടറിയുടെ 2 കളർ ഫോട്ടോസ്റ്റാറ്റ്, മേപ്പാടിയിലും സമീപ പ്രദേശത്തും ലോട്ടറി വിൽപന നടത്തുന്ന മൂപ്പൈനാട് സ്വദേശിനിക്കു നൽകി 4000 രൂപ വാങ്ങിയെടുത്തു.

ഇതേ രീതിയിൽ മറ്റെ‍ാരു ലോട്ടറി വിൽപനക്കാരനിൽനിന്നു ഒരു ലോട്ടറി നൽകി 2000 രൂപയും വാങ്ങി. കൂടുതൽ കടകളിൽ തട്ടിപ്പുകാർ എത്തിയതായും ലോട്ടറി വിൽപന നടത്തുന്നവർ പറഞ്ഞു. സ്കൂട്ടറിലെത്തിയ ആളാണ് ടിക്കറ്റ് നൽകി പണം വാങ്ങി പോയതെന്നു പരാതിക്കാരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com