ADVERTISEMENT

പൂക്കോട് ∙ മൃഗങ്ങളെ വളർത്തി ഉപജീവനം നയിക്കുന്ന കർഷകർക്കായി സ്പർശം വികസന പദ്ധതിയുമായി കേരള വെറ്ററിനറി ആൻ‍ഡ് അനിമൽ സയൻസസ് സർവകലാശാല.  സർവകലാശാലയുടെ വിജ്ഞാന വ്യാപന സംരംഭകത്വ വിഭാഗം നടപ്പാക്കുന്ന പദ്ധതിയിൽ പരിശീലനം, വിപണനം, ഉപജീവനം, സാമ്പത്തിക വികസനം, മൃഗാരോഗ്യം, എന്നിവയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം  ടി. സിദ്ദീഖ് എംഎൽഎ നിർവഹിച്ചു. സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. സി. ശശീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.   

പൊഴുതന പഞ്ചായത്തിലെ വയനാട് അഗ്രി മാർക്കറ്റിങ് പ്രൊഡ്യൂസർ കമ്പനിയിലെ 30 ആട് കർഷകർക്കാണ് ആദ്യഘട്ട പരിശീലനം ആരംഭിച്ചത്. പ്രഫ. ഡോ. ജോൺ ഏബ്രഹാം,  ഡോ. ദീപക് മാത്യു ,പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാബു, വയനാട് അഗ്രി മാർക്കറ്റിങ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ.വി. ദിവാകരൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി .ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ. കെ.കെ. ബേബി, നബാർഡ് അസി. ജനറൽ മാനേജർ വി. ജിഷ, ‍ഡെയറി ഡവലപ്മെന്റ് ഡപ്യൂട്ടി ഡയറക്ടർ കെ.ഉഷാദേവി, ഡോ. ടി.എസ്. രാജീവ്  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com