ബത്തേരി ∙ കൃഷിയിടത്തിൽ മേയുന്നതിനിടെ പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു. നുൽപുഴ മുക്കുത്തിക്കുന്ന് പന്തംകൊല്ലി വസന്തകുമാരിയുടെ ഒന്നര വയസ് പ്രായമുള്ള പശുക്കിടാവാണ് ചത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം.
തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വനാതിർത്തിയോടു ചേർന്ന കിടങ്ങിൽ കടുവ വലിച്ചിഴച്ചു കൊണ്ടു പോയ നിലയിൽ പശുക്കിടാവിന്റെ ജഡം കണ്ടെത്തി. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.