ADVERTISEMENT

വാട്ടർബില്ലുകൾ ഓൺലൈൻ 

കൽപറ്റ ∙ കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടറുടെ ഉത്തരവു പ്രകാരം 500 രൂപയ്ക്കു മുകളിലുള്ള വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി അടയ്ക്കണം. വെബ് പോർട്ടലായ https://epay.kwa.kerala.gov.in വഴിയോ ക്വിക്‌പേ, യുപിഐ പേയ്മെന്റ്സ്, അക്ഷയകേന്ദ്രം, ജനസേവന കേന്ദ്രം മുഖേനയോ  ബില്ലുകൾ അടയ്ക്കാം. ഫോൺ നമ്പർ റജിസ്റ്റർ ചെയ്യാത്ത ഉപഭോക്താക്കൾ വെബ് പോർട്ടൽ സന്ദർശിച്ച് ഫോൺ നമ്പർ റജിസ്റ്റർ ചെയ്യണം. 

തീയതി നീട്ടി

കൽപറ്റ ∙  സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ജൂലൈ 5 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ മാർഗ നിർദേശങ്ങൾ www.scolekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി റജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകകളും ജൂലൈ 8 ന് വൈകിട്ട് 5 ന് മുൻപ് സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫിസിൽ ലഭിക്കണം.

നിയമനം

കണിയാമ്പറ്റ ∙ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ  പളളിയറയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നതിന് കൂടിക്കാഴ്ച 29ന് രാവിലെ 10ന്.   04936 286900.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com