ADVERTISEMENT

പുൽപള്ളി ∙ പരിസ്ഥിതി ലോലമേഖലയുടെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്ന നിയമ നടപടികളിൽ നിന്നു നാടിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സമരപ്രഖ്യാപനം നടത്തി. വനവും തോട്ടവും കഴിച്ച് 40 ശതമാനം ഭൂമി മാത്രമാണ് വയനാട്ടിൽ ജനവാസ മേഖലയായി ഉപയോഗിക്കുന്നത്. ഈ സ്ഥലത്ത് കൃഷി, നിർമാണം, വ്യവസായം തുടങ്ങിയ എല്ലാകാര്യങ്ങൾക്കും നിയന്ത്രണമുണ്ടാകുമെന്ന ആശങ്ക ജനത്തെ സാരമായി ബാധിച്ചു. പല ഇടപാടുകളും നിലച്ചത് നാട്ടില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നെന്നും യോഗം ചൂണ്ടിക്കാട്ടി. ബഫർസോൺ സീറോ പോയിന്റിൽ നിർത്തണമെന്ന ആവശ്യമുന്നയിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു.

കുടിയേറ്റ സമൂഹത്തിന് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു, മേഴ്സി ബെന്നി, എം.ടി.കരുണാകരന്‍, അനില്‍ സി.കുമാര്‍, വി.എം.പൗലോസ്, മണി പാമ്പനാല്‍, ജോസ് കുന്നത്ത്, ടി.ജെ.ചാക്കോച്ചന്‍, എന്‍.യു. ഉലഹന്നന്‍, സെക്രട്ടറി വി.ഡി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. അടുത്ത ദിവസങ്ങളില്‍ എല്ലാ വാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്ന് ജനഹിതമറിയാനും ഭീമഹര്‍ജി തയാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനും തീരുമാനിച്ചു.

wayanad-thomas
ബഫർ സോൺ വിധിക്കെതിരെ പുനപരിശോധന ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം കൽപറ്റ മേഖല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം രണ്ടാംദിവസം ഫാ. ഡോ. തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്യുന്നു.

പുൽപള്ളിയിൽ നാളെ റാലി

പുൽപള്ളി ∙ ബഫര്‍സോണ്‍ പ്രശ്നത്തില്‍ സുപ്രീംകോടതി വിധി തിരുത്താനാവശ്യമായ നിയമനിർമാണം ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിലുള്ള ബഹുജന റാലി നാളെ പുൽപള്ളിയിൽ നടക്കും. മേഖലയിലെ വിവിധ പളളികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടത്തുന്ന റാലിയിൽ എസ്എൻഡിപി യൂണിയൻ, എൻഎസ്എസ് കരയോഗം, മഹല്ല് കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഫാർമേഴ്സ് റിലീഫ് ഫോറം എന്നീ സംഘടനകളും പങ്കെടുക്കും.

10 ന് ടൗണ്‍ പള്ളി ഓ‍ഡിറ്റോറിയത്തില്‍ നിന്നാരംഭിക്കുന്ന ബഹുജനറാലി ടൗണ്‍ ചുറ്റി ടെമ്പിള്‍ ജംങ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം. ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ.ജോസ് തേക്കനാടി, ഫാ. ജോര്‍ജ് മൈലാടൂര്‍, തോമസ് പാഴൂക്കാലാ, സിദ്ദിഖ് മൗലവി, പി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിലേ സത്യഗ്രഹം തുടരുന്നു

കൽപറ്റ ∙ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധി നീക്കിക്കിട്ടുന്നതിനു ഉത്തരവാദപ്പെട്ട അധികാരകേന്ദ്രം പുനപരിശോധന ഹർജി നൽകണമെന്നു ആവശ്യപ്പെട്ട് കെസിവൈഎം കൽപറ്റ മേഖല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തുന്ന റിലേ സത്യഗ്രഹം തുടരുന്നു. രണ്ടാം ദിവസം ഫാ. ഡോ.തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്തു.  കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ടിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജോജോ ഔസേപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.സുനിൽ മഠത്തിൽ, കുര്യൻ തൃക്കൈപ്പറ്റ, അയോമി എടപ്പെട്ടി,  ഫാ. റെജി, ജയിംസ് തൃക്കൈപ്പറ്റ, സിസ്റ്റർ ജാൻസി പോൾ, സിസ്റ്റർ അർപ്പിത എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധവുമായി സിപിഐ

ബത്തേരി∙ ബഫർ സോൺവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സ്വതന്ത്രമൈതാനത്ത് പ്രതിഷേധ മഹാ അഗ്നി തെളിയിക്കുകയും റാലി നടത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി. എം. ജോയി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ജെ. ബാബു, സി.എസ്. സ്റ്റാലിൻ, ഡോ. അമ്പി ചിറയിൽ, സി.എം. സുധീഷ്, വി. യൂസഫ്, അലി തിരുവാൾ, സജി കവനാക്കുടി, എൻ. ഫാരിസ്, ഡി. മണി, അഷ്റഫ് തയ്യിൽ, വി.ജി സോമനാഥ്, എം. സി. സുമേഷ് തുടങ്ങയവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com