ADVERTISEMENT

പന്തല്ലൂർ ∙ ദേവാലയ്ക്കടുത്ത് വാളവയലിൽ ഇറങ്ങിയ കാട്ടാന വീട് തകർത്തു. വീടിന്റെ അടുക്കളയും കുളിമുറിയും പൂർണമായും തകർത്താണ് കാട്ടാന മടങ്ങിയത്. വീട്ടിലുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തി.  വാളവയലിലെ തൊഴിലാളിയായ മുത്തയ്യ(45) വീടാണ് ഇന്നലെ പുലർച്ചെ എത്തിയ ഒന്നരക്കൊമ്പൻ നശിപ്പിച്ചത്. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കാട്ടാനയാണിത് . ഗ്രാമത്തിലിറങ്ങുന്ന കാട്ടാനയെ വനത്തിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

wayanad-elephant
കാട്ടാനകളിറങ്ങാതെ ഒാവാലിയില്‍ സംരക്ഷണമൊരുക്കി താപ്പാനകള്‍

സംഘർഷം കുറയ്ക്കാൻ വനംവകുപ്പ് രംഗത്ത് 

ഗൂഡല്ലൂർ∙ ഓവാലി പഞ്ചായത്തിൽ വന്യജീവികൾ മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി വനം വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നതായി ഗൂഡല്ലൂർ ഡിഎഫ്ഒ കൊങ്കു ഓംങ്കാർ അറിയിച്ചു. ഓവാലി പഞ്ചായത്തിലെ ബാരം, ആറാട്ടു പാറ ഭാഗങ്ങളിൽ രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് വനം വകുപ്പ് മുതുമലയിൽ നിന്നുള്ള 5 താപ്പാനകളുടെ സഹായത്തോടെ ആക്രമണകാരികളായ കാട്ടാനകളെ  നിരീക്ഷിക്കുന്നുണ്ട്. നിലമ്പൂർ വനത്തിൽ നിന്നും മുതുമലയിലേക്കുള്ള പ്രധാന ആനത്താരയാണ് ഒാവാലി. കാലാവസ്ഥയുടെ മാറ്റമനുസരിച്ചു ആനകൾ കൂട്ടത്തോടെ ആനത്താരകൾ വഴി വനത്തിലേക്ക് പ്രവേശിക്കാറുള്ളത്.

ആനത്താരകൾ തോട്ടങ്ങളായി മാറിയത് കാരണമാണ് കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്. ജന്മം ഭൂമി പ്രശ്നങ്ങളും കയ്യേറ്റങ്ങളും ഉണ്ടായതോടെ ഈ ഭാഗത്ത് വ്യാപകമായി വനനശീകരണം സംഭവിച്ചിട്ടുണ്ട്. ഇതോടെ ആനത്താരകൾ ചിതറിയ നിലയിലാണ്. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി വനം വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട് വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി സാധ്യമായ എല്ലാ നടപടികളും നടന്നു വരുന്നുണ്ട്.  വനം വകുപ്പിലെ 50 ജീവനക്കാർ രാത്രിയിലും പകലും കാവൽ നിൽക്കുന്നുണ്ട്. ആനകൾ ഇറങ്ങുന്ന പ്രദേശങ്ങളിൽ വാട്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കി നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാനയുടെ ആക്രമണം: ഗൃഹനാഥന് പരുക്ക്

ഗൂഡല്ലൂർ∙ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരുക്ക്. വീടിന്റെ മുൻവശം കാട്ടാന തകർത്തു. പാടംന്തുറക്ക് സമീപം ഒളിമാം ചോലയിൽ രവിചന്ദ്രൻ(55) പരുക്കേറ്റത്. ഇദ്ദേഹത്തെ ഊട്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 2 മണിക്കെത്തിയ കാട്ടാന വീട് തകർക്കുന്ന ശബ്ദം കേട്ട് ഉണർന്ന രവിചന്ദ്രൻ മുൻവശത്തുള്ള വാതിലിന് സമീപം എത്തിയതോടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാലിനാണ് പരുക്കേറ്റത് ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി കാട്ടാനയെ തുരത്തി. ഈ ഭാഗത്ത് സ്ഥിരമായി ഇറങ്ങുന്ന കാട്ടാനയാണ് വീട് തകർക്കാൻ ശ്രമിച്ചത്.കാട്ടാനയെ തുരത്താനായി വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com