ADVERTISEMENT
പുൽപള്ളി ∙ ടൗണിലും പരിസരങ്ങളിലും അലയുന്ന തെരുവുനായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. സംഘമായി പാതയോരത്തും ഫുട്പാത്തിലും വിലസുന്ന നായ്ക്കൾ വിദ്യാർഥികളുടെ നേരെ ചാടുന്നതു പതിവാണ്. ആശുപത്രി, പൊലീസ് സ്റ്റേഷന്‍, ബസ്റ്റാന്റ്, താഴെയങ്ങാടി എന്നിവിടങ്ങള്‍ തെരുവുനായ്ക്കളുടെ സങ്കേതമാണ്. ഫുട്പാത്തില്‍ നായ്ക്കളെ കണ്ട് റോഡിലേക്കിറങ്ങുന്ന കുട്ടികള്‍ വാഹനങ്ങളുടെ മുന്നില്‍ പെടുന്നു.ടൗണിലെ സ്കൂള്‍ പരിസരങ്ങളിലും നായ്ക്കള്‍ ഭീഷണിയുണ്ടാക്കുന്നുണ്ട്. രാവിലെ നടക്കാനിറങ്ങുന്നവരും നായ്ശല്യംമൂലം പൊറുതിമുട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com