ADVERTISEMENT

എട്ടാം ക്ലാസ് പ്രവേശനം

കൽപറ്റ ∙ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എട്ടാം ക്ലാസിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് പ്രവേശനത്തിനുള്ള അഭിമുഖം 30ന് രാവിലെ 11ന്.   04936 284818.

തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി

കൽപറ്റ ∙ 20 സെന്റിന് മുകളിൽ തീറ്റപ്പുൽ കൃഷി നടത്താൻ ക്ഷീരവികസന വകുപ്പ് സബ്സിഡി നൽകുന്നു. താൽപര്യമുള്ള കർഷകർ ജൂലൈ 10നകം ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. വിവരങ്ങൾക്ക് ബ്ലോക്ക്തല ക്ഷീര വികസന യൂണിറ്റുകളിൽ ബന്ധപ്പെടാം.

ക്ഷീരകർഷകർക്ക് പരിശീലനം

കൽപറ്റ ∙ കോഴിക്കോട് ജില്ലയിലെ നടുവട്ടത്തെ സംസ്ഥാന സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രം ജൂലൈ 2 മുതൽ 8 വരെ ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ 28 ന് വൈകിട്ട്   5 ന് മുൻപ് dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495-2414579 എന്ന നമ്പറിലോ റജിസ്റ്റർ ചെയ്യണം.

നീന്തൽ സർട്ടിഫിക്കറ്റ്

കൽപറ്റ ∙ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് കുട്ടികൾക്കു നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ 29 ന് കൽപറ്റ വെളളാരംകുന്നിൽ ദാറുൽ ഫലാഹ് അറബിക് സ്കൂളിന് സമീപത്തെ സ്വിമ്മിങ് പൂളിലും, ജൂലൈ 1 ന് ബത്തേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ സ്വിമ്മിങ് പൂളിലും  രാവിലെ 9 മുതൽ നീന്തൽ പ്രാവീണ്യം പരിശോധിക്കുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.  04936–202658

ഇഗ്നൊ പ്രവേശനം

ബത്തേരി∙ സെന്റ് മേരീസ് കോളജിലെ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. 9645429046

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com