ജില്ലയിലെ 5 റേഷൻ കടകൾ സ്മാർ‌ട്ട് കെ സ്റ്റോറാക്കുന്നു

SHARE

കൽപറ്റ ∙ റേഷൻ കടകൾ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 5 റേഷൻ കടകൾ സ്മാർട്ടാകുന്നു. ബത്തേരി താലൂക്കിലെ വള്ളുവാടി, പൂതാടി എന്നിവിടങ്ങളിലും മാനന്തവാടി താലൂക്കിൽ യവനാർകുളത്തും വൈത്തിരി താലൂക്കിൽ മേപ്പാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെയും റേഷൻ കടകളാണ് ആദ്യ ഘട്ടത്തിൽ സ്മാർട്ട് ആകുന്നത്. റേഷൻ കടകളെ ആധുനികവൽക്കരിച്ചു കൂടുതൽ ജനോപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി.

2 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ബാങ്ക്, എടിഎം, മാവേലി സ്റ്റോർ എന്നിവയുടെ സേവനങ്ങൾ ലഭ്യമാകാത്ത ഇടങ്ങളിലെ റേഷൻ കടകളെയാണു സ്മാർട്ടാക്കി കെ-സ്‌റ്റോറുകളാക്കുന്നത്. സ്മാർട്ടായ റേഷൻ കടകളിൽ ബാങ്ക്, എടിഎം, മാവേലി സ്റ്റോർ എന്നിവയുടെ സേവനം ലഭ്യമാകും. 5000 രൂപ വരെയുള്ള പണമിടപാടുകൾ കെ-സ്റ്റോറിൽ സജ്ജീകരിച്ചിട്ടുള്ള ബാങ്കിങ് സംവിധാനത്തിലൂടെ നടത്താൻ കഴിയും. സപ്ലൈകോ മാവേലി സ്റ്റോറിലൂടെ ലഭ്യമാകുന്ന 13 ഇനം സബ്‌സിഡി ഇനങ്ങളും ലഭ്യമാകും.

സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ വാർഷികാഘോഷത്തോട് അനുബന്ധിച്ചുമാണു കെ - സ്റ്റോർ പദ്ധതി. സ്മാർട്ട് റേഷൻ കടകൾ തുടങ്ങാൻ അനുയോജ്യമായ 5 സ്ഥലങ്ങൾ അടങ്ങിയ നിർദേശം സർക്കാരിന് അയച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാൽ സ്മാർട്ട് റേഷൻ കടകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS