ADVERTISEMENT

വൈദ്യുതി മുടക്കം

പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. പതിനാറാം മൈൽ, കാപ്പിക്കളം, കുറ്റിയാംവയൽ.  

വെള്ളമുണ്ട ∙ ഇന്നു പകൽ 8–5.30. കാജാ, നാരോകടവ്, പുളിഞ്ഞാൽ, തോട്ടുങ്കൽ, ഒഴുക്കാമൂല ചർച്ച്, അയിലമൂല, മൂളിത്തോട്, കുനിക്കരച്ചാൽ ട്രാൻസ്‌ഫോമർ.

പുൽപള്ളി ∙ ഇന്നു പകൽ 9–5. ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം, കാപ്പിസെറ്റ്, ദേവർഗദ്ദ, ആടികൊല്ലി, 56, പറോട്ടിക്കവല, അമരകുനി, തൂപ്ര, ഷെഡ്, ചേപ്പില, കളനാടിക്കൊല്ലി, ഏരിയപ്പള്ളി, കേളകവല, വലിയ കുരിശ്, ചെട്ടിപാമ്പ്ര.

കാട്ടിക്കുളം ∙ ഇന്നു പകൽ 9–5. പാൽവെളിച്ചം, കുറുവ.  

പരീക്ഷാഫലം 

കൽപറ്റ ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി മാർച്ചിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്നിക്സ് ആൻഡ‍് ഓഫിസ് ഓട്ടമേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകളുടെ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ഐഎച്ച്ആർഡിയുടെ www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 0471 2322501.

കംപ്യൂട്ടർ പരിശീലനം

ബത്തേരി ∙ ഐടെക് ഐടിസിയിൽ പട്ടികവർഗ, പട്ടികജാതി വിഭാഗക്കാർക്ക് ഒരു വർഷം ദൈർഘ്യമുള്ള കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്സ് സൗജന്യമായി നൽകുന്നു. ദേശീയ തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള തൊഴിൽ സേവന കേന്ദ്രം വഴിയാണ് കോഴ്സ് നൽകുന്നത്. പത്താം ക്ലാസും ഐടിഐയും പാസായവർക്കും പ്ലസ് ടു യോഗ്യതയുള്ളവർക്കും കോഴ്സിൽ ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപൻഡും സൗജന്യ പഠന സാമഗ്രികളും ലഭിക്കും.18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്കാണു പ്രവേശനം. വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയരുത്. 04936 220441

പ്ലസ്ടു സേ പരീക്ഷ

ബത്തേരി ∙ പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ബത്തേരി ദ്യുതി സെന്റർ ഫോർ എക്സലൻസിൽ സൗജന്യ പരിശീലനം നൽകും. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, ഇംഗ്ലിഷ് വിഷയങ്ങളിലാണു പരിശീലനം. 6282877925

ആരോഗ്യ കേരളം

കൽപറ്റ ∙ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ സ്പെഷൽ എജ്യുക്കേറ്റർ, ഡയറ്റീഷ്യൻ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 5നു വൈകിട്ട് 4നു മുൻപ് ആരോഗ്യ കേരളം ഓഫിസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കണം.  04936 202771.

അധ്യാപക നിയമനം

പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (സീനിയർ), കൊമേഴ്സ്, ജൂനിയർ ഹിന്ദി, ബോട്ടണി എന്നീ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30നു നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com