ADVERTISEMENT

മാനന്തവാടി ∙ വന്യമൃഗ ശല്യത്തിൽ ആത്മഹത്യാ ഭീഷണിയുമായി കർഷകൻ. വന്യജീവികളിൽ നിന്നു ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് കാട്ടിക്കുളം എടയൂർകുന്നിലെ പുത്തൻപുരയിൽ പി.എൽ. ബാവയെന്ന 74 കാരനാണ് ഇന്നലെ 12 മണിയോടെ ആത്മഹത്യാ ഭീഷണിയുമായി മാനന്തവാടി ഡിഎഫ്ഒ ഓഫിസിലെത്തിയത്. ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞതോടെ പ്രതിഷേധ സമരം അവസാനിപ്പിക്കുകയും ചെയ്തു.

മൂന്നര ഏക്കർ സ്ഥലത്ത് ലക്ഷങ്ങൾ മുടക്കി ഫെൻസിങ് നിർമിച്ചിട്ടും വന്യജീവികളുടെ ശല്യം കുറയുന്നില്ലെന്നു ബാവ പറഞ്ഞു. വനംവകുപ്പ് ഒരു നടപടിയുമെടുക്കുന്നില്ല. കാട്ടാനകൾ തകർത്ത ഫെൻസിങ് നന്നാക്കി കൊടുക്കുമെന്നും കൃഷിയിടത്തിൽ വാച്ചർമാരുടെ സാന്നിധ്യം ഉറപ്പ് വരുത്തുമെന്നും കൃഷിനാശം കണക്കാക്കാൻ ഇന്നു തന്നെ വനപാലകരെ അയയ്ക്കുമെന്ന ഉറപ്പിൻമേലുമാണു പ്രതിഷേധം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com