എകെജി സെന്റർ ബോംബാക്രമണം: സിപിഎം പ്രതിഷേധ പ്രകടനം നടത്തി

എകെജി സെന്ററിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം കൽപറ്റയിൽ നടത്തിയ പ്രകടനം.                                               ചിത്രം: മനോരമ
എകെജി സെന്ററിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സിപിഎം കൽപറ്റയിൽ നടത്തിയ പ്രകടനം. ചിത്രം: മനോരമ
SHARE

കൽപറ്റ ∙ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി. പനമരത്ത് പ്രതിഷേധ പ്രകടനത്തിനിടെ രാഹുൽ ഗാന്ധി എംപിയുടെ ഫ്ലക്സ് ബോർഡ് തകർത്തു. അക്രമം പൊലീസ് തടഞ്ഞത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി. പിന്നീട് നേതാക്കളും പൊലീസും ചേർന്ന് പ്രവർത്തകരെ പിന്തിരിപ്പിച്ചു. കൽപറ്റയിൽ പ്രകടനത്തിനു ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ഏരിയാ സെക്രട്ടറി വി. ഹാരിസ്‌ എന്നിവർ പ്രസംഗിച്ചു. 

മാനന്തവാടിയിൽ എം. രജീഷ്‌, പി.ടി. ബിജു, കെ.എം. വർക്കി എന്നിവർ പ്രസംഗിച്ചു. പുൽപള്ളിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. സുരേഷ്, ടി.ബി. സുരേഷ്, എം.എസ്‌. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. വൈത്തിരിയിൽ സി. യൂസഫ്‌, എം.വി. വിജേഷ്‌, എൽസി ജോർജ്‌ എന്നിവർ പ്രസംഗിച്ചു. മീനങ്ങാടിയിൽ എൻ.പി. കുഞ്ഞുമോൾ, പി. വാസുദേവൻ, വി.എ. അബ്ബാസ്‌, ലതാ ശശി, എം.ആർ. ശശിധരൻ എന്നിവർ പ്രസംഗിച്ചു. കോട്ടത്തറയിൽ എം. മധു, മനോജ്‌ ബാബു എന്നിവർ പ്രസംഗിച്ചു. ബത്തേരിയിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ പ്രകടനം നടത്തി. പി.ആർ. ജയപ്രകാശ്‌, ബേബി വർഗീസ്‌, കെ.ജെ. ദേവസ്യ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS