ADVERTISEMENT

കൽപറ്റ ∙  എസ്ബിഐ  ബാങ്കിന്റെ  വ്യാജ വെബ് സൈറ്റ് വഴി തട്ടിയെടുത്ത പണം തിരിച്ചു പിടിച്ചു സൈബർ പെ‍ാലീസ്. കെവൈസി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു പുൽപള്ളി സ്വദേശിയെ ബന്ധപ്പെട്ട ഓൺലൈൻ തട്ടിപ്പ് സംഘം എസ്ബിഐ  ബാങ്കിന്റെ ക്ലോൺ പതിപ്പായ വ്യാജ വെബ്സൈറ്റ് ലിങ്ക് അയച്ചു കൊടുത്താണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാരനെ കൊണ്ട് വ്യക്തിഗത വിവരങ്ങൾ വ്യാജ വെബ്സൈറ്റിൽ എന്റർ ചെയ്യിച്ചു അത് ഉപയോഗിച്ചാണ് അക്കൗണ്ടിൽ ഉണ്ടായിരുന്ന 97,000 രൂപ തട്ടിയെടുത്തത്. 

പരാതിയിൽ അന്വേഷണം നടത്തിയ വയനാട് സൈബർ പെ‍ാലീസ് ദ്രുത ഗതിയിൽ പരാതിക്കാരന്റെ അക്കൗണ്ട് പരിശോധിക്കുകയും തട്ടിയെടുത്ത പണത്തിൽ നിന്നും 63,000 രൂപ തട്ടിപ്പുകാർ ഫ്ലിപ് കാർട്ടിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓർഡർ ചെയ്തതായി മനസ്സിലാക്കി ഫ്ലിപ് കാർട്ട് ലീഗൽ വിഭാഗവുമായി ബന്ധപ്പെട്ട് ഇടപാട് റദ്ദാക്കി 63,000 രൂപ പരാതിക്കാരനു  തിരികെ വാങ്ങി നൽകുകയായിരുന്നു. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തിയതിൽ ജാർഖണ്ഡ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നു വ്യക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com