ADVERTISEMENT
ബത്തേരി∙ വീട്ടുകാരെല്ലാം പുറത്തായിരുന്ന സമയത്തെ അബദ്ധത്തിൽ വാതിൽ അടഞ്ഞ് പൂട്ടുവീണ് അകത്തു കുടുങ്ങിപ്പോയ രണ്ടു വയസ്സുകാരനു തുണയായത് അഗ്നിരക്ഷാ സേന. ടൗണിനടുത്ത് കൈപ്പഞ്ചേരിയിൽ തൊടുമ്മൽ അപ്പാർട്ടുമെന്റിൽ താമസിക്കുന്ന റഷീദിന്റെ മകൻ അദീം അൽഹാമാണ് വീടിനുള്ളിൽ കുടുങ്ങിപ്പോയത്. ഇരുമ്പു വാതിൽ ആയിരുന്നതിനാൽ ആർക്കും തുറക്കാനുമായില്ല. വീടിനകത്ത് ഗ്യാസ് അടുപ്പ് കത്തിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നതിനാൽ പുറത്തുള്ളവവരും ഭയന്നു. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ നിധീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജനൽ കമ്പികൾ അറുത്തുമാറ്റി കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com