ADVERTISEMENT

കൽപറ്റ ∙ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ജില്ലയിൽ ഓഗസ്റ്റ് ഒന്നു മുതൽ പരിശോധന കർശനമാക്കും. കലക്ടർ എ.ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന ഖര-മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനം.

ഇതിന്റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉൽപാദനവും തടയാൻ താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ സംയുക്ത എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു പരിശോധന നടത്തും. സബ്കലക്ടർ ആർ. ശ്രീലക്ഷ്മിയെ നോഡൽ ഓഫിസറായി നിയമിച്ചു.

താലൂക്ക് തലത്തിൽ ബന്ധപ്പെട്ട തഹസിൽദാർമാർക്കാണു ചുമതല. യോഗത്തിൽ എഡിഎം എൻ.ഐ ഷാജു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. ജയരാജൻ, ജില്ലാ പരിസ്ഥിതി എൻജിനീയർ എം.എ. ഷിജു, ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ. സുരേഷ് ബാബു, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ വി.കെ. ശ്രീലത എന്നിവർ പ്രസംഗിച്ചു.

നിരോധനം ഇങ്ങനെ

സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നിരോധിച്ച ഉൽപന്നങ്ങൾക്കു പുറമേ സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുളള ഉൽപന്നങ്ങൾക്കും നിരോധനമുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കും.

നിയമ ലംഘനത്തിന് ആദ്യ തവണ 10,000 രൂപയാണു പിഴയായി ഈടാക്കുക. ആവർത്തിച്ചാൽ 50,000 രൂപ വരെ പിഴ നൽകണം. പരിശോധനകൾക്കു മുന്നോടിയായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.

വ്യാപാര സ്ഥാപനങ്ങൾ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിക്കരുത്. അവയുടെ ഉപയോഗം പൂർണമായി നിർത്തിവയ്ക്കണം.
എ. ഗീതകലക്ടർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com