ADVERTISEMENT

മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് വി.ബി. നിത്യയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പനി ബാധിച്ച്  അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ കൊയിലേരി സ്വദേശി ജോഷ്വ (21) ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ചവിട്ടി പരുക്കേൽപ്പിച്ചെന്നാണ് പരാതി. മർദനത്തിന് പുറമേ ആശുപത്രി ജീവനക്കാരുടെ ജീവനും സ്വത്ത് വകകൾക്കും സംരക്ഷണം നൽകുന്ന നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. പരുക്കേറ്റ നിത്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന ജോഷ്വയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്

ജീവനക്കാർ ധർണ നടത്തി 

മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സിന് എതിരെ നടന്ന   അക്രമത്തിൽ പ്രതിഷേധിച്ച്  കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി (സിഐടിയു)  ധർണ നടത്തി. ചികിത്സ തേടിയെത്തിയ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ചവിട്ടി പരുക്കേൽപ്പിക്കുകയും ആശുപത്രിയിൽ  നാശനഷ്ടം വരുത്തുകയും ചെയ്തതിന്   എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ പറഞ്ഞു. സ്ഥാപനത്തിനും  ജീവനക്കാർക്കും പൂർണ  സുരക്ഷിതത്വം ഉറപ്പ്  വരുത്തണം.  യൂണിയൻ ജില്ലാ ട്രഷറർ എം.കെ. സജു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എസ്. പ്രബീഷ് അധ്യക്ഷത വഹിച്ചു. സി.സി. രാഗിത, പി.വി. ഷിബു, ആർ. രശ്മി എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com