ADVERTISEMENT

മീനങ്ങാടി ∙ മൈലമ്പാടിയിൽ കടുവയെത്തിയതോടെ ആശങ്കയിൽ പ്രദേശവാസികൾ. പ്രദേശത്തു വന്യമൃഗശല്യം രൂക്ഷമാകുന്നതിനിടെയാണ് ഇന്നലെ കടുവയുടെയും സാന്നിധ്യമുണ്ടായത്. രാവിലെ പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ശേഷം സിസിടിവിയിൽ പരിശോധന നടത്തിയപ്പോഴാണു കടുവയെ കണ്ടത്. മൈലമ്പാടി മണ്ഡകവയൽ പൂളക്കടവ് നെരവത്ത് ബിനുവിന്റെ വീടിനു മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് കടുവയുടെ ദൃശ്യം പതിഞ്ഞത്. റോഡിലൂടെ നടന്നു പോകുകയാണു കടുവ.

കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്തു കടുവയുടെ സാന്നിധ്യമുണ്ട്. അടുത്ത കാലത്ത് ഒരു തോട്ടത്തിൽ മാനിന്റെ ജഡം കണ്ടെത്തിയിരുന്നു. അതു കടുവയുടെ ആക്രമണത്തിലാണ് ചത്തതെന്ന് ആരോപണമുണ്ടായിരുന്നു. കടുവയുടെ സാന്നിധ്യത്തെ കുറിച്ച് അറിഞ്ഞതോടെ വനംവകുപ്പ് പ്രദേശത്തെ ക്യാമറ സ്ഥാപിച്ചെങ്കിലും ഇതുവരെ കടുവയുടെ സാന്നിധ്യമോ ചിത്രങ്ങളോ ലഭിച്ചില്ല. ആശങ്ക നിലനിൽക്കുന്നതിനിടെയാണു കടുവ വീണ്ടുമെത്തിയത്.പ്രദേശത്ത് ക്ഷീര കർഷകരടക്കം ഏറെയുള്ളതിനാൽ ഒട്ടുമിക്ക വീടുകളിലും പശുക്കളും മറ്റു കന്നുകാലികളുമെല്ലാം കൂടുതലായുണ്ട്. അതിരാവിലെയും രാത്രി വൈകിയും ഈ മേഖലയിലൂടെ ജോലികൾക്കു പോയി വരുന്നവരും ആശങ്കയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com