വിദ്യാജ്യോതി പദ്ധതി
കൽപറ്റ ∙ ഭിന്നശേഷി വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 31 വരെ സുനീതി പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാം. 04936 205307.
സ്‌കിൽ ടെസ്റ്റ് 23 ന്
കൽപറ്റ ∙ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം വഴി കരകൗശല മേഖലയിലുള്ള വിദഗ്ധ തൊഴിലാളികൾക്ക് ആർട്ടിസാൻ കാർഡ് നൽകുന്നതിന് 23 ന് മുട്ടിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൽ സ്‌കിൽ ടെസ്റ്റ് നടത്തും. 04936 202485.
യോഗം 10ന്
കൽപറ്റ ∙ ജില്ലാ കാർഷിക വികസന സമിതി യോഗം 10 ന് ഉച്ചയ്ക്ക് 2 ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരും.