കനത്ത മഴ: ഊട്ടിയിൽ അഞ്ചേക്കർ കൃഷിയിടം ഒലിച്ചുപോയി

five-acres-farm
ഊട്ടിയിൽ ലോറൻസ്റ്റനിൻ മഴയിൽ കൃഷിഭൂമി ഒലിച്ചു പോയപ്പോൾ.
SHARE

ഗൂഡല്ലൂർ ∙ കനത്ത മഴയിൽ ഊട്ടിയിൽ എമറാൾഡിന് സമീപം ലോറിസ്റ്റിനിൽ അഞ്ചേക്കർ കൃഷിയിടം ഒലിച്ചുപോയി. കൃഷിഭൂമിയിലെ തേയില, പച്ചക്കറികൾ തുടങ്ങിയവയാണു നശിച്ചത്. നീലഗിരി ജില്ലയിലെ 14 ഡാമുകളും നിറഞ്ഞു. ഇതിൽ കുന്ത എമറാൾഡ് ഡാമുകൾ തുറന്നുവിട്ടു. ഡാമുകളിൽ നിന്നും ഒഴുകിയെത്തിയ വെള്ളത്തിൽ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി.

ഊട്ടി – ഗൂഡല്ലൂർ റോഡിലും മണ്ണിടിച്ചിലുണ്ടായി. ഗൂഡല്ലൂരിലും മഴ കുറഞ്ഞിട്ടില്ല. മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ മന്ത്രി കെ. രാമചന്ദ്രൻ സന്ദർശനം നടത്തി. മരം വീണു പരുക്കേറ്റവരെ സന്ദർശിച്ചു. പിന്നീട് തകർന്ന ലൈബ്രറി കെട്ടിടം കണ്ടശേഷം പുത്തൂർവയലിലെ ദുരിതാശ്വാസ കേന്ദ്രവും അദ്ദേഹം സന്ദർശിച്ചു. മഴയിൽ നാശനഷ്ടം ഉണ്ടായവർക്ക് 4 ലക്ഷത്തിന്റെ ധനസഹായവും നൽകി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}