വയനാട് ജില്ലയിൽ ഇന്ന് (11-08-2022); അറിയാൻ, ഓർക്കാൻ

wayanad-ariyan-map.jpg.image.845.440
SHARE

വൈദ്യുതി മുടക്കം

കാട്ടിക്കുളം ∙ ഇന്നു പകൽ 8.30–5.30: മാനന്തവാടി മേരിമാതാ കോളജ്, ഏറാളമൂല, മേലെ അമ്പത്തിനാൽ, താഴെ അമ്പത്തിനാൽ, മജിസ്ട്രേട്ട് കവല, അൻപത്തിയഞ്ച്, വയൽകര, രണ്ടാം ഗേറ്റ്, ചേലൂർ, ഒന്നാം മൈൽ, ഇരുമ്പുപാലം, ബേഗൂർ, കോണവയൽ, അമ്മാനി.

പോസ്റ്റർ രചനാ മത്സരം

കൽപറ്റ ∙ നേത്രദാന പക്ഷാചാരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. നേത്രദാനം മഹാദാനം എന്ന വിഷയത്തിലാണ് പോസ്റ്റർ തയാറാക്കേണ്ടത്. ഒരു സ്‌കൂളിൽ നിന്ന് 2 പേർക്ക് വീതം പങ്കെടുക്കാം. 12നു രാവിലെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണു മത്സരം. 9947935414.

ക്രിക്കറ്റ് ടീം സിലക്‌ഷൻ

കൃഷ്ണഗിരി ∙ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് പെൺകുട്ടികളുടെ 23 വയസ്സിൽ താഴെയുള്ളവരുടെയും 16 വയസ്സിൽ താഴെയുള്ളവരുടെയും സിലക്‌ഷൻ 14നു രാവിലെ 10ന് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 9605091676.

മോട്ടർ അദാലത്ത്

കൽപറ്റ ∙ ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്റെ കീഴിലെ ഓഫിസുകളിൽ തീർപ്പാകാതെയുള്ള അപേക്ഷകളിലും പരാതികളിലും നടപടികൾ സ്വീകരിക്കുന്നതിനായി നടത്തുന്ന ജില്ലാതല പരാതി പരിഹാര അദാലത്ത് മന്ത്രി ആന്റണി രാജു ഇന്നു രാവിലെ 10ന് കലക്ടറേറ്റിലെ ജില്ലാ ആസൂത്രണ ഭവനിൽ ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.

ധനസഹായ വിതരണം

കൽപറ്റ ∙ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്നികളെ  ഉന്മൂലനം ചെയ്ത കർഷകർക്കുള്ള ധനസഹായം ഇന്നു രാവിലെ 11ന് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്യും. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട റാപ്പിഡ് റെസ്‌പോൻസ് ടീം അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA