വയനാട് ജില്ലയിൽ ഇന്ന് (12-08-2022); അറിയാൻ, ഓർക്കാൻ

wayanad-map
SHARE

സ്‌പെഷൽ റിവാർഡ്

കൽപറ്റ ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കലാകായിക, അക്കാദമിക് രംഗത്ത് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സ്പെഷൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  സെപ്റ്റംബർ 30ന് അകം നൽകണം. 04936 206355.

സ്വയം തൊഴിൽ സെമിനാർ

മാനന്തവാടി ∙ വ്യവസായ വാണിജ്യ വകുപ്പ്  നിയോജക മണ്ഡലത്തിലെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്നതിനും വിശദീകരണത്തിനുമായി 16നു മാനന്തവാടി ബ്ലോക്കിലെ കരുണാകരൻ മെമ്മോറിയൽ ഹാളിൽ ഒ.ആർ. കേളു എംഎൽഎയുടെ നേതൃത്വത്തിൽ സെമിനാർ നടത്തും.  9447111677.

അധ്യാപക നിയമനം

മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി സീനിയർ, ജ്യോഗ്രഫി ജൂനിയർ, പൊളിറ്റിക്കൽ സയൻസ് ജൂനിയർ, കൊമേഴ്സ് ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച 16ന് രാവിലെ 10.30ന്.   

മാനന്തവാടി ∙ പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹിന്ദി, മലയാളം, ഇംഗ്ലിഷ് തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ ലക്ചറർ നിയമനത്തിനു കൂടിക്കാഴ്ച 19ന് ഉച്ചയ്ക്കു ശേഷം 2ന്. 8547005060. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}