ADVERTISEMENT

ബത്തേരി∙ ലോക ഗജദിനത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിൽ ഗജപൂജയും ആനയൂട്ടും നടത്തി. കുങ്കികളടക്കം ആനപ്പന്തിയിലെ 9 ആനകളെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ആനകൾക്കായി വിവിധ ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയിരുന്നു.വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്രബാബു അസി. കൺസർവേറ്റർ ജോസ് മാത്യു, മുത്തങ്ങ അസി.വൈൽഡ് ലൈഫ് വാർഡൻ കെ. പി. സുനിൽകുമാർ, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ സെയ്തലവി, ജീവനക്കാർ, രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്കൂളിലെ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

ഗൂഡല്ലൂർ∙ ലോക ഗജ ദിനത്തോടനുബന്ധിച്ച് മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട്, മസിനഗുഡിൽ വനം വകുപ്പ് വിവിധ പരിപാടികൾ നടത്തി. മസിനഗുഡിയിൽ വിദ്യാർഥികൾക്ക് ആനകളുടെ സംരക്ഷണം സംബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തി. തെപ്പക്കാട് ആനപ്പന്തിയിൽ ആനകളെ കാണാനും ആനയൂട്ട് നടത്താനും വിദ്യാർഥികൾക്ക് അവസരം നൽകി .  തെപ്പക്കാട് വനം വകുപ്പ് ഓഡിറ്റോറിയത്തിൽ ആനകളുടെ സംരക്ഷണം ,ആനത്താര തുടങ്ങിയവയെ സംബന്ധിച്ചുള്ള ഹ്രസ്വ ചിത്രവും  പ്രദർശിപ്പിച്ചു. പരിപാടിയിൽ സഞ്ചാരികളും നാട്ടുകാരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com