ADVERTISEMENT

പിണങ്ങോട്∙ പ്രദേശത്ത് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എടത്തറക്കടവ് കുടിവെള്ള പദ്ധതിയിൽ നിന്നാണ് ഈ മേഖലയിൽ ജല വിതരണം നടക്കുന്നത്.    കുടിവെള്ള ക്ഷാമം രൂക്ഷമായ ഹൈസ്കൂൾ കുന്ന്, പുഴയ്ക്കൽ, പിണങ്ങോട് ഭാഗങ്ങളിൽ ജല വിതരണത്തിനു വേണ്ടി ആരംഭിച്ചതായിരുന്നു എടത്തറക്കടവ് കുടിവെള്ള വിതരണ പദ്ധതി. പിണങ്ങോട് എംഎച്ച് നഗറിലെ കുന്നിൻ മുകളിൽ‍ സ്ഥാപിച്ച ടാങ്കിൽ വെള്ളം എത്തിച്ചായിരുന്നു പ്രദേശത്ത് ജല വിതരണം നടത്തിയിരുന്നത്. കാലപ്പഴക്കം കാരണം ഈ ടാങ്കും ജലവിതരണ പൈപ്പുകളും ഉപയോഗ ശൂന്യമായതോടെ പ്രദേശത്തെ ജല വിതരണം താറുമാറായി. തുടർന്ന് പൈപ്പുകൾ മാറ്റി സ്ഥാപിച്ചെങ്കിലും ടാങ്ക് പുനർനിർമിക്കാൻ നടപടിയായില്ല. 

അതോടെ കിലോമീറ്ററുകൾ അകലെയുള്ള വെങ്ങപ്പള്ളിയിലെ ടാങ്കിൽ എത്തിച്ചാണ് ഈ ഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. ഏറെ ദൂരത്തു നിന്ന് പൈപ്പ് വഴി വെള്ളം ഇവിടേക്ക് എത്തുമ്പോഴേക്കും ഒഴുക്കിന്റെ ശക്തി കുറയുകയും ഉയരത്തിലുള്ള പ്രദേശങ്ങളിൽ വെള്ളം എത്താത്ത അവസ്ഥയാകുന്നെന്നും നാട്ടുകാർ പരാതി പറയുന്നു. പുതിയതായി മാറ്റി സ്ഥാപിച്ച പൈപ്പുകളും അനുബന്ധ സാധനങ്ങളും തകരാറിലാകുന്നതും ജലവിതരണത്തിനു തടസ്സമാകുന്നതായും പരാതിയുണ്ട്. കുടിവെള്ള പ്രശ്നം രൂക്ഷമായ ഈ പ്രദേശത്ത് ആവശ്യമായ ജല സംഭരണി സ്ഥാപിച്ച് ജല വിതരണം സുഗമമാക്കാനുള്ള നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com