ADVERTISEMENT

അറിയിപ്പ്

വയോ‌സേവന അവാർഡ്; നാമനിർദേശം ക്ഷണിച്ചു

കൽപറ്റ ∙ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങൾക്കും വിവിധ കലാകായിക, സാംസ്‌ക്കാരിക മേഖലകളിൽ കഴിവു തെളിയിച്ച മുതിർന്ന പൗരന്മാർക്കും സംസ്ഥാന സാമൂഹികനീതി വകുപ്പ് എർപ്പെടുത്തിയ 'വയോ സേവന അവാർഡ്-2022' ന് നാമനിർദേശം ക്ഷണിച്ചു. 04936 205307.

തെങ്ങിൻ തൈ വിതരണം

കൽപറ്റ ∙ നാളികേര വികസന കൗൺസിൽ ജില്ലയിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. 42500 ഡബ്ല്യുസി‌ടി തെങ്ങിൻ തൈകളാണ് കൃഷി ഭവനുകളിലൂടെ വിതരണം ചെയ്യുന്നത്. തൈ ഒന്നിന് 100 രൂപയാണ് വില. 50 ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് തെങ്ങിൻ തൈകൾ ലഭിക്കുന്നതിന് 50 രൂപ കൃഷി ഭവനിൽ അടയ്ക്കണം. 25 വരെ കൃഷി ഭവനിൽ നിന്ന് തെങ്ങിൻ തൈകൾ ലഭിക്കും. 

സേവിനി നിയമനം

കൽപറ്റ ∙ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ  ജില്ലാ ഓഫിസിനു കീഴിൽ മാനന്തവാടി നഗരസഭയിലെ പ്രവർത്തനങ്ങൾക്കായി സേവിനിയെ നിയമിക്കുന്നു. എസ്എസ്എൽസി യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ നഗരസഭയിൽ സ്ഥിര താമസക്കാരായിരിക്കണം. 04935 293078.

കൂടിക്കാഴ്ച 16ന് 

മാനന്തവാടി ∙ ഗവ. കോളജിൽ 2022-23 അക്കാദമിക് വർഷത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ ഒഴിവുള്ള ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 16നു രാവിലെ 10.30ന്. 

എന്യൂമറേറ്റർ നിയമനം

കൽപറ്റ ∙ കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റർമാരെ നിയമിക്കുന്നു. 29നു രാവിലെ 10നു മാനന്തവാടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലും 30നു രാവിലെ 10നു ബത്തേരി സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലും 31നു രാവിലെ 10നു സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ലാ ഓഫിസിലും കൂടിക്കാഴ്ച നടക്കും.

ധനസഹായം

കൽപറ്റ ∙ മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്‌ഷനിൽ നേരിട്ടോ ഡപ്യൂട്ടി കലക്ടർ (ജനറൽ‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്‌ഷൻ, കലക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ 30 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 

തീയതി നീട്ടി

കൽപറ്റ ∙ സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ നടപ്പിലാക്കുന്ന എസ്എച്ച്ജി വായ്പ പദ്ധതിയനുസരിച്ച് വായ്പ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സിഡിഎസുകളിൽ നിന്ന് പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31 വരെ നീട്ടി. www.keralapottery.org. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com