ADVERTISEMENT
കൽപറ്റ ∙ സ്വാതന്ത്ര്യത്തിന്റെ 75 –ാം വാർഷികത്തോടനുബന്ധിച്ച് സ്കൂളുകളിൽ വിദ്യാർഥികൾക്ക് നിർബന്ധിതമായി ദേശീയപതാകകൾ വിൽക്കുന്നതിൽ വ്യാപക അഴിമതി ആരോപിച്ച് കെഎസ്‍യു ജില്ലാ കമ്മിറ്റി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ ഉപരോധിച്ചു. കുടുംബശ്രീകൾക്ക് കൊടുത്തിട്ടുള്ള അളവ് വിലപ്പട്ടികയിൽ 15 X 10 സെന്റി മീറ്റർ വലുപ്പം മാത്രമുള്ള പതാകയ്ക്ക് 25 രൂപ ഈടാക്കണമെന്നുമാണു നിര്‍‌ദേശം. 30 X 20 വലുപ്പമുള്ള പതാകയ്ക്ക് പോസ്റ്റ് ഒ‍ാഫിസുകളിൽ 25 രൂപ മാത്രം വില ഉള്ളപ്പോഴാണ് കുടുംബശ്രീകൾക്ക് വേണ്ടി ഈ കൊള്ള. സ്കൂളുകളിൽ വ്യാപകമായി ചെറിയ പതാകകൾ വലിയ വിലയ്ക്ക് കുടുംബശ്രീ മുഖേന എന്ന പേരിൽ വിതരണം ചെയ്യുകയാണെന്നും കെഎസ്‌യു ആരോപിച്ചു. വിഷയം ഗൗരവമുള്ളതാണെന്നു ബോധ്യപ്പെട്ടെന്നു ഡിഡിഇ സമ്മതിച്ചെന്നും അന്വേഷണം നടത്തി ഉന്നതതലത്തിൽ റിപ്പോർട്ട് ചെയ്യുമെന്നു രേഖാമൂലം ഉറപ്പു നൽകിയെന്നും ജില്ലാ പ്രസിഡന്റ്‌ അമൽ ജോയ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, ഗൗതം ഗോകുൽ ദാസ്, മുബരീഷ് അരിയർ, ജോബിൻ, അർജുൻ മുണ്ടേരി എന്നിവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com