ADVERTISEMENT
മീനങ്ങാടി ∙ ഗിയർ ബോക്സുകളും മോട്ടറുകളും മേ‍ാഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. അമ്പലവയൽ ചീങ്ങേരി ട്രൈബൽ കോളനിയിലെ സി.എ.മധു (32), സി.ബി.സുരേഷ് (55), കെ.വിജിത്ത്, ബി.അർജുൻ (30), ബത്തേരി പഴുപ്പത്തൂർ തച്ചംകുന്നേൽ വീട്ടിൽ മുഹമ്മദാലി (43), എന്നിവരെയാണു മീനങ്ങാടി പെ‍ാലീസ് പിടികൂടിയത്. കൃഷ്ണഗിരി മട്ടപ്പാറയിലെ സിബിഎം എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന, ഏകദേശം 3 ലക്ഷം വില വരുന്ന ഗിയർ ബോക്സുകളും മോട്ടറുകളുമാണു മോഷണം പോയത്. മോഷണ സാധനങ്ങൾ കടത്താൻ ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. മീനങ്ങാടി സബ് ഇൻസ്പെക്ടർ രാംകുമാറിന്റെ നേതൃത്വത്തിലാണ്  സംഘത്തെ പിടികൂടിയത്. എഎസ്ഐ കെ.ടി.മാത്യു, സീനിയർ സിവിൽ പെ‍ാലീസ് ഒ‍ാഫിസർമാരായ കെ.എം.പ്രവീൺ, സി.വി.ശിവദാസൻ, സുരേഷ് കുമാർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com