ADVERTISEMENT

മണിയങ്കോട് ∙ വർഷങ്ങളായി യാത്രാസൗകര്യമില്ലാതെ 6 കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്. കൽപറ്റ നഗരസഭയുടെയും വെങ്ങപ്പള്ളി പഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന വെങ്ങപ്പള്ളി പഞ്ചായത്ത് ആറാം വാർഡ് പൊന്നടയ്ക്കടുത്ത ചിറക്കൽ വീട് ഭാഗത്തെ കുടുംബങ്ങളാണ് പെരുവഴിയിൽ. പ്രദേശത്തേക്കുളള 500 മീറ്ററോളം വഴിയിൽ 200 മീറ്ററോളം 3 മീറ്റർ വീതിയുള്ള  പാതയും 300 മീറ്ററോളം വയൽ വരമ്പുമാണ്. 

മഴക്കാലമായതോടെ കാൽനട യാത്ര പോലും സാധിക്കാത്ത വിധമാണ്. അസുഖമായവരെ പൊന്നട റോഡു വരെ എടുത്തു കൊണ്ടുവരാൻ പോലും കഴിയില്ല. നടപ്പാത ലഭ്യമാക്കാൻ അധികൃതർ ഇടപെടണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com