കണിയാമ്പറ്റയിലെ ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് ഒരു മാസം

കണിയാമ്പറ്റ ടൗണിൽ ഒരു മാസമായി തെളിയാത്ത ഹൈമാസ്റ്റ് വിളക്ക്.
കണിയാമ്പറ്റ ടൗണിൽ ഒരു മാസമായി തെളിയാത്ത ഹൈമാസ്റ്റ് വിളക്ക്.
SHARE

കണിയാമ്പറ്റ ∙ ടൗണിലെ ഹൈമാസ്റ്റ് വിളക്കു കണ്ണടച്ചിട്ട് ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയില്ല. സന്ധ്യയായാൽ ടൗണിലെ കൂരിരുട്ടു കാരണം യാത്രക്കാർ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണ്. കണിയാമ്പറ്റ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ബസ് യാത്രക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു. തെളിയാത്തതിനെ തുടർന്നു നാട്ടുകാർ പഞ്ചായത്തിലടക്കം പരാതിപ്പെട്ടെങ്കിലും നന്നാക്കാൻ നടപടിയില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. നന്നാക്കാൻ തയാറാകുന്നില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണു നാട്ടുകാരുടെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}