ADVERTISEMENT

വൈദ്യുതി മുടക്കം

പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5.30. നാഗത്തിങ്കൽ, ചെമ്പകച്ചാൽ.

പ്ലസ് വൺ സീറ്റ് ഒഴിവ് 

കൽപറ്റ ∙ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 19 വരെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം https://kalpetta.kvs.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 04936 298400.

ലാറ്ററൽ എൻട്രി

കൽപറ്റ ∙ മീനങ്ങാടി, മേപ്പാടി, മാനന്തവാടി ഗവ. പോളിടെക്നിക് കോളജുകളിൽ രണ്ടാം വർഷ ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്കുള്ള കൗൺസലിങ് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ 20നു നടക്കും. വിവരങ്ങൾ www.polyadmission.org/lte എന്ന വെബ്‌സൈറ്റിൽ അറിയാം. 04936 247420.

ബോൾ ബാഡ്മിന്റൻ

കൽപറ്റ ∙ ജില്ലാ ബോൾ ബാഡ്മിന്റൻ അസോസിയേഷന്റെ നേതൃത്വത്തിൽ 20ന് വെള്ളമുണ്ട ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാ ജൂനിയർ ബോൾ ബാഡ്മിന്റൻ ചാംപ്യൻഷിപ് നടക്കും. ടീമുകൾ 20നു രാവിലെ 9ന് എത്തണം. 8921313289.

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ∙ ഗവ. പോളിടെക്‌നിക് കോളജിൽ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഇലക്ട്രിക്കൽ വയറിങ് ആൻഡ് സർവീസിങ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷൻ രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 9744134901.

പാരാ മെഡിക്കൽ ഡിഗ്രി

കൽപറ്റ ∙ കൽപറ്റ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിന് കീഴിലെ വയനാട് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച യുജിസി അംഗീകൃത പാരാമെഡിക്കൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. 9562695585.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com